വികസിത് ഭാരത്-ജി-റാം ജി
VB–G RAM G പദ്ധതി
വികസിത് ഭാരത് – തൊഴിലിനും ജീവനോപാധിക്കുമുള്ള ഗ്യാരണ്ടി മിഷൻ (ഗ്രാമീൺ)
ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷയും സ്ഥിരതയുള്ള ജീവനോപാധിയും ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നിയമപരമായ ഗ്രാമീണ തൊഴിൽ പദ്ധതിയാണ് VB–G RAM G. പദ്ധതിയുടെ പൂർണ്ണരൂപം Viksit Bharat – Guarantee for Rozgar and Ajeevika Mission (Gramin) എന്നാണ്.
2026 ജൂലൈ 1 മുതൽ പദ്ധതി രാജ്യത്തെ ഗ്രാമീണ മേഖലകളിൽ പ്രാബല്യത്തിൽ വന്നു.
തൊഴിൽ ഗ്യാരണ്ടി
അവിദഗ്ധ കൈത്തൊഴിൽ ചെയ്യാൻ സന്നദ്ധരായ ഗ്രാമീണ കുടുംബങ്ങളിലെ പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഓരോ സാമ്പത്തിക വർഷവും 125 ദിവസത്തെ വേതനത്തൊഴിൽ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
കാർഷിക മേഖലയിലെ തിരക്കേറിയ കാലയളവിൽ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നിർദേശിക്കുന്ന പരമാവധി 60 ദിവസത്തെ കാലയളവിൽ പ്രവൃത്തികൾ ക്രമീകരിക്കാം. അർഹമായ 125 ദിവസത്തെ തൊഴിൽ ഗ്യാരണ്ടി തൊഴിലാളികൾക്ക് ലഭ്യമാകും.
പദ്ധതിയുടെ ലക്ഷ്യം
തൊഴിൽ ആവശ്യപ്പെടുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് നിയമപരമായ തൊഴിൽ ഗ്യാരണ്ടി നൽകുകയും, തൊഴിൽ അവസരങ്ങളെ സ്ഥിരതയുള്ള ജീവനോപാധികളാക്കി മാറ്റുകയും, ജലം, മണ്ണ്, കൃഷി, പരിസ്ഥിതി എന്നിവ സംരക്ഷിക്കുന്ന ഗ്രാമീണ ആസ്തികൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് VB–G RAM G പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനപങ്കാളിത്തം, ഡിജിറ്റൽ നിരീക്ഷണം, സാമൂഹിക ഓഡിറ്റ്, സുതാര്യത എന്നിവയിലൂടെ ശക്തവും ഉത്തരവാദിത്വപരവുമായ ഗ്രാമീണ വികസന സംവിധാനം രൂപപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.