പൗരധര്‍മ്മവും ഉത്തരവാദിത്വങ്ങളും

പൗരധർമ്മങ്ങളും ഉത്തരവാദിത്വങ്ങളും

ഉത്തരവാദിത്തമുള്ള പൗരത്വം – നല്ല നാടിന്റെ അടിത്തറ

പൗരധർമ്മങ്ങൾ

  • ഭരണഘടനയെയും രാജ്യത്തെ നിയമങ്ങളെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക.
  • ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക.
  • പൊതുമുതലുകൾ സംരക്ഷിക്കുകയും നശിപ്പിക്കാതിരിക്കുകയും ചെയ്യുക.
  • പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുക.
  • പൊതുസ്ഥലങ്ങളിൽ ശുചിത്വം പാലിക്കുകയും മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുകയും ചെയ്യുക.
  • സാമൂഹിക ഐക്യവും സഹവർത്തിത്വവും മതസൗഹാർദ്ദവും നിലനിർത്തുക.
  • മറ്റുള്ളവരുടെ അവകാശങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കുക.

പൗരന്മാരുടെ ഉത്തരവാദിത്വങ്ങൾ

  • ഗ്രാമസഭകളിൽ പങ്കെടുക്കുകയും പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്യുക.
  • പഞ്ചായത്തിന്റെ നികുതികളും നിയമാനുസൃത ഫീസുകളും യഥാസമയം അടയ്ക്കുക.
  • പഞ്ചായത്തിന്റെ വികസന പദ്ധതികളിലും പൊതുപ്രവർത്തനങ്ങളിലും സഹകരിക്കുക.
  • പൊതുജനാരോഗ്യം, ശുചിത്വം, മാലിന്യസംസ്കരണം എന്നിവയിൽ ശ്രദ്ധ പുലർത്തുക.
  • കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും പ്രാധാന്യം നൽകുക.
  • നിയമലംഘനങ്ങളും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക.
  • സർക്കാർ ആനുകൂല്യങ്ങളും പൊതുസേവനങ്ങളും ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തുക.

നല്ല പൗരൻ – നല്ല സമൂഹം – നല്ല ഗ്രാമം

നാടിന്റെ പുരോഗതിയിൽ ഓരോ പൗരന്റെയും പങ്കാളിത്തം ഉറപ്പാക്കാം.

മണീട് ഗ്രാമപഞ്ചായത്ത്