തൂഫാന്‍ ഗ്രാമസഭ

തൂഫാൻ ഗ്രാമസഭ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണവും സാമൂഹിക ജാഗ്രതയും ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയാണ് തൂഫാൻ ഗ്രാമസഭ. ലഹരിയുടെ ഉപയോഗവും വ്യാപനവും സമൂഹത്തിലുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുക, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ഗ്രാമസഭയുടെ പ്രധാന ലക്ഷ്യങ്ങൾ.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, യുവജനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ലഹരിമുക്തവും സുരക്ഷിതവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഗ്രാമസഭ ഊന്നൽ നൽകുന്നു.

ലഹരിമുക്ത സമൂഹം – സുരക്ഷിതമായ ഭാവി

ലഹരിക്കെതിരെ ഒരുമിച്ച് അണിനിരക്കാം. നാടിന്റെ സുരക്ഷയ്ക്കായി കൈകോർക്കാം.

മണീട് ഗ്രാമപഞ്ചായത്ത്