ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പരമ്പരാഗതമായിട്ടുള്ള സാമൂഹ്യഘടനകളും സവര്‍ണ്ണ നാടുവാഴി ജന്മി നാടുവാഴിത്ത മേധാവിത്വത്തിനും സമൂലമാറ്റം വരുത്തിയത് പ്രധാനമായും കാര്‍ഷിക ഭൂപരിഷ്ക്കരണ നിയമങ്ങളും കൊല്ലവര്‍ഷം 1080-ലും 1081-ലും ഈ പഞ്ചായത്തില്‍ സ്ഥാപിക്കപ്പെട്ട രണ്ട് സ്ക്കൂളുകളുടെ ആരംഭത്തോടെയുമായിരുന്നു.മണീടു പഞ്ചായത്തില്‍ നെച്ചുരിലുള്ള സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ സ്ഥാപനം കൊല്ലവര്‍ഷം 630 ലാണെന്നു കരുതപ്പെടുന്നു. ഈ പള്ളിയുടെ ഏകദേശം ഒരു കിലോമീറ്റര്‍ അടുത്തായി സുന്ദരമായ മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മടക്കില്‍ ശ്രീഭദ്രകാളി ക്ഷേത്രം 500-ല്‍ അധികം വര്‍ഷം പഴക്കമുള്ളതാണെന്നു കരുതപ്പെടുന്നു.വെട്ടിത്തറ അയ്യപ്പന്‍കുന്ന് ശാസ്താ ക്ഷേത്രത്തിലെ പേട്ടതുള്ളലും മണീട് മാര്‍ കുര്യാക്കോസ് സഹദാപള്ളിയില്‍ നിന്നുള്ള മഞ്ഞനിക്കര തീര്‍ത്ഥയാത്രയും ഹന്ദു-ക്രിസ്ത്യന്‍ മതമൈത്രിയുടെ പ്രതീകമായി ജനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു.ഐതീഹ്യങ്ങളില്‍ നിന്നും നാട്ടറിവുകളില്‍ നിന്നുമാണ് ഈ നാടിന്റെ ചരിത്രത്തെക്കുറിച്ച് ഒരേകദേശ ചിത്രം കിട്ടുന്നത്. മണീട് എന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തിയെക്കുറിച്ചുതന്നെ മനോഹരമായ ഒരു ഐതീഹ്യം പഴയ തലമുറ പറഞ്ഞുതന്നെിട്ടുണ്ട്.ഉദയംപേരൂര്‍ എന്ന സ്ഥലത്തുനിന്നും ഹിന്ദുക്കള്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചുവെന്നും അതിനാല്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ പീഢനം സഹിക്കാന്‍ കഴിയാതെ സ്വദേശത്തുനിന്നും കൂട്ടത്തോടെ പലായനം ചെയ്തുവെന്നും മണീടിലെ നെച്ചുരിലെത്തുകയും കൂട്ടം പിരിഞ്ഞുപോയവരെ ഒന്നിപ്പിക്കുന്നതിനുവേണ്ടി വല്യ ഉച്ചത്തില്‍ മണിയടിക്കുകയും ചെയ്തു. മണിയടിച്ച സ്ഥലം ക്രമേണ മണീട് ആയി എന്നാണ് ഐതീഹ്യം