വാര്‍ത്തകളും വിവരങ്ങളും

മണീട് ഗ്രാമ പഞ്ചായത്ത്
തൂഫാന്‍ രണ്ടാം ഘട്ടം ഉദ്ഘാടനം

തദ്ദേശ സ്വയം ഭരണ വകുപ്പും പോലീസ് സേനയും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ മണീട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28-09-2026 രാവിലെ 11 മണിക്ക് മണീട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷിജി ബിജു നിര്‍വ്വഹിച്ചു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി തൂഫാന്‍ പതാക ഉയര്‍ത്തുകയും, തൂഫാന്‍ പ്രതിജ്ഞ എടുക്കുകയും, "തൂഫാന്‍ വാരിയര്‍" ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു. ജനപ്രതിനിധികള്‍, ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ലൈവ് പ്രദര്‍ശനവും സംഘടിപ്പിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍ 2.0 | മണീട് ഗ്രാമ പഞ്ചായത്ത്

തൂഫാന്‍ 2.0