ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷിജി ബിജു

പ്രസിഡൻ്റ്

മോന്‍സി വര്‍ഗീസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അയന വി ജോയി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോബ് പി എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രിയ സുമേഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിമോള്‍ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം :  മണീട്  ഗ്രാമപഞ്ചായത്ത്‌ , താലൂക്ക് : മൂവാറ്റുപുഴ , ജില്ല : എറണാകുളം 

വാര്‍ഡുകള്‍ : 14 , നിയമസഭ മണ്ഡലം : പിറവം,  ലോകസഭ മണ്ഡലം : കോട്ടയം

വില്ലേജ്  : മണീട് , ബ്ലോക്ക്  : മുളന്തുരുത്തി

ജനസംഖ്യ :16980

വിസ്തീര്‍ണ്ണം  : 26.19 ച.കി മീറ്റര്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മണീട് പഞ്ചായത്തിലെ പരമ്പരാഗത സാമൂഹ്യഘടനകളിലും സവര്ണ്ണ ജന്മി നാടുവാഴിത്ത വ്യവസ്ഥകളിലും വലിയ മാറ്റങ്ങൾ ഉണ്ടായത് പ്രധാനമായും കാർഷിക ഭൂപരിഷ്‌കരണ നിയമങ്ങളുടെയും കൊല്ലവർഷം 1080, 1081 കാലഘട്ടങ്ങളിൽ ഇവിടെ സ്ഥാപിതമായ രണ്ട് സ്കൂളുകളുടെയും സ്വാധീനത്തിലൂടെയായിരുന്നു. വിദ്യാഭ്യാസവും സാമൂഹിക പരിഷ്‌കരണങ്ങളും ഗ്രാമത്തിന്റെ സാമൂഹിക ജീവിതത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിവച്ചു.

കൂടുതൽ വായിക്കുക