ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുന്നതിനും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുമായി നടപ്പാക്കുന്ന ജനകീയ ലഹരിവിരുദ്ധ പ്രവർത്തനമാണ് ഓപ്പറേഷൻ തൂഫാൻ. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ, യുവജനങ്ങൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
പ്രധാന ബോധവൽക്കരണ പ്രവർത്തനങ്ങൾ
- ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുക.
- വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകുക.
- ലഹരിവിരുദ്ധ റാലികൾ, പ്രതിജ്ഞകൾ, പ്രചാരണ പരിപാടികൾ എന്നിവ നടത്തുക.
- രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ജാഗ്രതാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
ലഹരിമുക്ത സമൂഹം – സുരക്ഷിതമായ ഭാവി
ലഹരിക്കെതിരെ ഒരുമിച്ച് അണിനിരക്കാം. ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകുക.