സെന്റ് കുര്യാക്കോസ് കത്തീഡ്രൽ, മണീട്

എറണാകുളം ജില്ലയിലെ മണീടിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്രൈസ്തവ ദേവാലയമാണ് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ. വിശുദ്ധ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള ഈ ദേവാലയം “രണ്ടാം മഞ്ഞനിക്കര” എന്ന പേരിൽ അറിയപ്പെടുന്നു. മഞ്ഞനിക്കര ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കാൽനട തീർത്ഥാടനവുമായി ഈ ദേവാലയത്തിന് സവിശേഷമായ ആത്മീയ ബന്ധമുണ്ട്.
മടക്കിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, നീര്‍ക്കുഴി

മൂവാറ്റുപുഴയാറിന്റെ തീരത്തോട് ചേർന്നുള്ള ഈ ക്ഷേത്രം മണീടിന്റെ പുരാതന ആരാധനാകേന്ദ്രങ്ങളിൽ ഒന്നാണ്. 500 വർഷത്തിലധികം പഴക്കമുള്ളതായി കരുതപ്പെടുന്ന ഈ ക്ഷേത്രം പ്രദേശത്തിന്റെ വിശ്വാസപാരമ്പര്യത്തിലും സാംസ്കാരിക ജീവിതത്തിലും പ്രധാന സ്ഥാനം വഹിക്കുന്നു. ശ്രീ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കുംഭമാസത്തിൽ നടക്കുന്ന അശ്വതി, ഭരണി മഹോത്സവമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം.